ആലപ്പുഴയിലും ക്രിസ്‌മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്. നേതാവ്

ഹരിപ്പാട് : റോഡരികിൽ നിന്ന് ക്രിസ്മ‌സ് സന്ദേശം നൽകുന്നത് ഭീഷണിപ്പെടുത്തി നടത്ത് ആർ.എസ്.എസ്.നേതാവ് കഴിഞ്ഞ ദിവസം രാത്രി മുതുകുളം വെട്ടത്തുമുക്കിൽ പെന്തക്കോസ്‌ത് വിഭാഗം പ്രവർത്തകരാണ് ഭീഷണിക്കിരയായത്.

News Middle Advt Banner

ക്രിസ്മസ് സന്ദേശം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകൾക്ക് അടുക്കലെത്തി ആർ.എസ്.എസ്. കാർത്തികപ്പള്ളി താലൂക്ക് കാര്യവാഹക് രതീഷ് ഭീഷണി മുഴക്കുകയായിരുന്നു. മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായയെന്ന് പ്രാസംഗികൻ തിരികെ ചോദിച്ചു. പ്രശ്നം ഉണ്ടാകാതിരിക്കാനാണ് നിർത്താൻ പറഞ്ഞത് എന്നായിരുന്നു രജിഷിൻ്റെ മറുപടി. ഞങ്ങളിത് വർഷങ്ങളായി നടത്തുന്നതാണെന്ദ് പറഞ്ഞപ്പോൾ എത്ര വർഷമായാലും നടത്താൻ പറ്റില്ല എന്ന് ഭീഷണി കടുപ്പിച്ചു. ഇതോടെ പരിപാടി അവസാനിപ്പിച്ചു അവർ മടങ്ങി. പൊലീസിൽ പരാതിനൽകിയിട്ടില്ല.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading