പാമ്പാടി :പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) അയർക്കുന്നം യൂണിറ്റിന്റെ നേതൃത്യത്തിൽ ളാക്കാട്ടൂരിന്റെയും പൂതിരിയുടെയും സമീപ പ്രദേശങ്ങളിൽ പരസ്യയോഗം നടത്തി.

രാവിലെ യൂണിറ്റ് സെക്രട്ടറി പാസ്റ്റർ ജോജി ജോസഫിന്റെ അദ്ധ്യക്ഷതയിൽ യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി ജോൺസൻ ഉത്ഘാടന സന്ദേശം നൽകി.
വിവിധയിടങ്ങളിൽ പാസ്റ്റമ്മാരായ ഷാജി എ റ്റി, സന്തോഷ് പോൾ, ജോൺസൻ റ്റി കെ, ബെന്നി ജോൺ തുടങ്ങിയവർ ദൈവവചനം സംസാരിച്ചു. ബ്രദർ ബിജുവിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ഗാനങ്ങൾ ആലപിച്ചു.


- Advertisement -

Comments are closed.