ക്രിസ്മസും നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സ്കൂളുകളിൽ ആഘോഷിക്കപ്പെടണം; പാലക്കാട്ട് ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്തിനെ തള്ളി ജോർജ് കുര്യൻ

ന്യൂഡൽഹി: പാലക്കാട്ടെ സർക്കാർ സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വി.എച്ച്.പി
പ്രവർത്തകരുടെ നടപടിക്കെതിരെ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ രംഗത്ത്.
സംഭവത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളിൽ കോൺഗ്രസും ഡി.വൈ.എഫ്.ഐയും കരോൾ നടത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള സർക്കാറിനോട് അഭ്യർഥിക്കുന്നു. ഇപ്പോൾ
സ്വീകരിച്ചിരിക്കുന്ന നടപടികളെ പിന്തുണക്കുകയും ചെയ്യുന്നു. സർക്കാർ സ്കൂളിൽ ക്രിസ്മസ് ആഘോഷമാകാം എന്ന കേരള സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം
സ്വാഗതം ചെയ്യുന്നു. നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സർക്കാർ സ്കൂളുകളിൽ ആഘോഷിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ അതിനു അനുമതി നൽകണം. എല്ലാമതങ്ങളുടെയും ആഘോഷരീതി മനസിലാക്കാൻ കുട്ടികൾക്ക് ഇതിലൂടെ സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading