റ്റാമി കേരള യൂത്ത് ക്യാമ്പ് AWAKE 2024

പത്തനംതിട്ട : റ്റാമി കേരളം ഒരുക്കുന്ന എവയ്ക്ക് 2024 എന്ന യുവജന ക്യാമ്പ് ഡിസംബർ 23, 24 തീയതികളിൽ കുമ്പനാട് ഐസിപിഎഫ് ക്യാമ്പ് സെന്ററിൽ വച്ച് റ്റാമി കേരള യൂത്ത് കോഡിനേറ്റർമാരാ യ പാസ്റ്റർ സിജോ സന്തോഷ്, പാസ്റ്റർ ഗോഡ്വിൻ തോമസ് ഇടുക്കി എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടും. പ്രസ്തുത യോഗം റ്റാമി കേരള സ്റ്റേറ്റ് കോഡിനേറ്റർ പാസ്റ്റർ സാം മണ്ണിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ രാജേഷ് ഏലപ്പാറ സിസ്റ്റർ എസ്തേർ ആൻജോയ് എന്നിവർ ക്ലാസുകൾ നയിക്കുകയും, ബ്രദർ ജോ ആരാധനയ്ക്കും നേതൃത്വം കൊടുക്കും. സ്റ്റേറ്റ് ബോർഡ് മെമ്പർമാരായ പാസ്റ്റർ രഞ്ജു പോൾ, പാസ്റ്റർ ബാലു കോവളം, പാസ്റ്റർ ജോഷി ഗീവർഗീസ്, ഡിസ്റ്റിക് പാസ്റ്റർമാരായ ജോസ് യോഹന്നാൻ, സാം വർഗീസ്, ജോബി എം ജേക്കബ്, സജി കെ സി, ഷിബു തോമസ്, ലേഡീസ് സ്റ്റേറ്റ് കോഡിനേറ്റർ സിസ്റ്റർ ശോഭാ സന്തോഷ് തുടങ്ങിയവർ ആശംസകൾ അറിയിക്കും. യൂത്ത് ഡിസ്ട്രിക് ലീഡേഴ്സിന്റെ നേതൃത്വത്തിൽ എല്ലാ സഭകളുടെയും വിവിധ പ്രോഗ്രാമുകളും നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading