32-ാമത് ചെറുവക്കൽ കൺവെൻഷൻ നാളെ മുതൽ

ബ്ലസൻ ചെറുവക്കൽ

ചെറുവക്കൽ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഐ.പി.സി വേങ്ങൂർ, കിളിമാനൂർ സെന്ററുകളുടേയും ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 32-ാമത് ചെറുവക്കൽ കൺവെൻഷൻ ഡിസംബർ 22 ഞായർ മുതൽ 29 ഞായർ വരെ ചെറുവക്കൽ ന്യൂ ലൈഫ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺസൺ ദാനിയേൽ ഉദ്ഘാടനം നിർവ്വഹിക്കുന്ന സുവിശേഷ യോഗങ്ങളിൽ പാസ്റ്റർമാരായ അജി ആൻ്റണി, അലക്സ് ജോൺ, കെ. പി. ജോസ്, അനീഷ് കൊല്ലം, ജോ തോമസ്, സജു ചാത്തന്നൂർ, ഷൈൻ കട്ടപ്പന, ജോൺസൻ മേമന, സുരേഷ് ബാബു, ബാബു ചെറിയാൻ, അനീഷ് കാവാലം, ജോൺ റിച്ചാർഡ്, സണ്ണി കുര്യൻ എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കും. എല്ലാ ദിവസവും വൈകുന്നേരം 05.30 മുതൽ 09 മണി വരെ പൊതുയോഗവും, രാവിലെ 09.30 മുതൽ 01 വരെയും ഉച്ചയ്ക്ക് 02 മുതൽ 04.30 വരെയും ഉണർവ്വ് യോഗങ്ങളും കൺവെൻഷനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 02 മുതൽ സോദരിസമാജം, ശനിയാഴ്ച രാവിലെ 09.30 മുതൽ സണ്ടേസ്കൂൾ, പി.വൈ.പി.എ വാർഷികവും നടക്കും. ഞായറാഴ്ച രാവിലെ 08.30 മുതൽ 12.30 വരെ സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും. പത്തനാപുരം ശാലേം വോയിസ് സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading