റ്റി.പി.എം എറണാകുളം സെന്റർ കൺവൻഷൻ വ്യാഴാഴ്ച മുതൽ എരമല്ലൂരിൽ

എറണാകുളം: കേരളത്തിലെ 2025 ലെ റ്റി.പി.എം സഭയുടെ സെന്റർ കൺവൻഷനുകള്‍ക്ക്‌ തുടക്കം കുറിച്ചുകൊണ്ട് എറണാകുളം കൺവൻഷൻ നവംബർ 28 മുതൽ ഡിസംബർ 1 വരെ എരമല്ലൂർ എൻ.എച്ച് 47 ന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

News Middle Advt Banner

സഭയുടെ പുതിയ മലയാളം ‘കൺവൻഷൻ ഗീതങ്ങൾ’ രചിച്ച സി.ഡികൾ പുറത്തിറക്കുന്നതും എറണാകുളം കൺവൻഷനിലാണ്.
ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളിയാഴ്ച മുതൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം, രാത്രി 10 ന് പ്രത്യേക പ്രാർത്ഥന, ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവ നടക്കും.

സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്ററിലെ എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 30 ഓളം പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading