ദോഹ ഏജി ത്രിദിന കൺവെൻഷൻ ഇന്നു മുതൽ

KE NEWS DESK

 

ദോഹ: ഖത്തറിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ ത്രിദിന കൺവെൻഷൻ നവംബർ 23, 24, 25 തീയ്യതികളിലായി ദോഹ ഏജി സഭാഹാളിൽ വെച്ചു നടക്കും. എല്ലാ ദിവസവും വൈകീട്ട് 07:30 നു തുടങ്ങുന്ന കൺവെൻഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ വചനപ്രഘോഷണം നടത്തും.

ബ്രദർ ജിജോ തോമസിന്റെ നേതൃത്വത്തിലുള്ള ദോഹ ഏജി ഗായകസംഘം സംഗീതശുശ്രൂഷ നിർവ്വഹിക്കും. ദോഹ ഏജി സീനിയർ പാസ്റ്റർ റോയി വർഗീസ്, അസ്സോസിയേറ്റ് പാസ്റ്റർ ജോസഫ് തോമസ് എന്നിവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading