എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻജലിസം ഗ്രാജുവേഷൻ സർവീസ് നടത്തപ്പെട്ടു

കുമ്പനാട്: എക്സൽ മിനിസ്ട്രീസിന്റെ ട്രെയിനിങ്ങ് വിഭാഗമായ എക്സൽ സ്കൂൾ ഓഫ് ചൈൽഡ് ഇവാൻജലിസത്തിന്റെ പതിനാലാമത് ഗ്രാജുവേഷൻ സർവീസ് നവംബർ 16 ന് വൈകിട്ട് സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു. 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്,ഹിന്ദി,മലയാളം ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള ഗ്രാജുവേഷനാണ് നടന്നത്. 41 പേരോളം സർട്ടിഫിക്കറ്റിന് അർഹരായിരുന്നു. പ്രിൻസിപ്പൽ ഷിബു K ജോൺ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ രജിസ്ട്രാർ ബ്ലസൻ തോമസ് സ്വാഗത പ്രസംഗം നടത്തി.

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി, പായിപ്പാട് പ്രിൻസിപ്പൽ ആയ റവ.ഡോ.ജോൺ അലക്സ് മുഖ്യാതിഥിയായിരുന്നു. അക്കാഡമിക് ഡീൻ മാത്യു വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. എക്സൽ മിനിസ്ട്രീസ് ചെയർമാൻ പാസ്റ്റർ.തമ്പി മാത്യു ലഘു സന്ദേശം നൽകി. ഡയറക്ടേഴ്സ് ബിനു ജോസഫ് വടശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. അധ്യാപകരായ ജോബി കെ.സി, കിരൺ കുമാർ, ബെൻസൺ വർഗീസ്, പ്രീതി ബിനു എന്നിവർ ആശംസകൾ അറിയിച്ചു. വിവിധ ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് പാസ്റ്റർ. റിബി കെന്നത്ത്, പാസ്റ്റർ .ഐസക് തര്യൻ, സുമി വർഗീസ്, വിന്നി പി മാത്യു എന്നിവർ സംസാരിച്ചു. സ്റ്റെഫിൻ പി. രാജേഷ്, ആഷേർ ബി.ജോസഫ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. സ്റ്റുഡന്റ്സ് ഡീൻ ഡെന്നി ജോൺ നന്ദി പ്രകാശനം നടത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading