നാലാമത് സംയുക്ത വാർഷിക കൺവൻഷൻ നവംബർ 28 മുതൽ

അജ്‌മാൻ: ഐ.പി.സി എബനേസർ അജ്മാന്റെയും ഐ പി സി ഹെബ്രോൻ ഉം അൽ ഖുവൈൻന്റെയും 4-ാമത് സംയുക്ത വാർഷിക കൺവൻഷൻ നവംബർ 28 മുതൽ 30 വരെ നടക്കും. 28 നു വൈകിട്ട് 7:30 മുതൽ ഉം അൽ ഖുവൈൻ ചർച്ചിൽ വച്ചും 29, 30 തീയതികളിൽ വൈകിട്ട് 7:30 മുതൽ അജ്‌മാൻ ലുലു ഹൈപ്പർ മാർക്കറ്റിനു സമീപമുള്ള ബ്ലൂമിഗ്ടൺ അക്കാദമി ഓഡിറ്റോറിയത്തിൽ വച്ചും കൺവൻഷൻ നടക്കും. ഡിസംബർ 1ന് ഉം അൽ ഖുവൈൻ ചർച്ചിൽ നടക്കുന്ന സംയുക്ത ആരാധനയോടു കൂടെ സമാപനം കുറിക്കും. റവ.ഡോ. ജോൺസൻ ഡാനിയേൽ, റവ. ഡോ. വിൽ‌സൺ ജോസഫ്, റവ. ഡോ: അലക്സ് ജോൺ എന്നിവർ , “എഴുന്നേറ്റ് പണിയുക” എന്ന വിഷയത്തിൽ അധിഷ്ഠിതമായി വചനം ശുശ്രൂഷിക്കും. പാസ്റ്റർ തോമസ് ജോൺ മീറ്റിംങ്ങുകൾക്ക് നേതൃത്വം നൽകും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. ഇവാ. ജോണി ജോൺ, കുഞ്ഞുമോൻ, ജിജോ, ജോബി എന്നിവരുടെ നേതൃത്വത്തിൽ കൺവൻഷന് വേണ്ട വിപുലമായ ക്രമീകരണങ്ങൾ നടന്നു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading