അപ്കോണും എക്സൽ വി.ബി.എസും ചേർന്നുള്ള ത്രിദിന AHAVAH ഓൺലൈൻ വി.ബി.എസ് ഡിസംബർ 16 മുതൽ
അബുദാബി: 3 മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കായി അപ്കോണും എക്സൽ വി.ബി.എസും ചേർന്ന് സംഘടിപ്പിക്കുന്ന ത്രിദിന AHAVAH ഓൺലൈൻ വി ബി എസ് 2024 ഡിസംബർ 16 മുതൽ 18 വരെ നടക്കും. യു.എ.ഇ സമയം വൈകിട്ട് 6.30 മുതൽ 9.30 വരെയാണ് ക്ലാസുകൾ. “AI Gen – Exploring Authentic Intelligence” എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ക്രിസ്തുവിലുള്ള നമ്മുടെ അടിത്തറ ദൃഢവും മാറ്റമില്ലാത്തതുമായി തുടരുന്നുവെന്ന് നമ്മുടെ അടുത്ത തലമുറയെ ഓർമ്മിപ്പിക്കുന്ന ക്ലാസുകളാകും നടക്കുക. ഒരോ പ്രായക്കാർക്കും അനുയോജ്യമായ ഇൻ്ററാക്ടീവ് സെഷനുകൾ, സംഗീതം, ഗെയിമുകൾ, ഹാൻഡ്-ഓൺ പ്രവർത്തനങ്ങൾ എന്നിവയും വിബിഎസിൽ ഉണ്ട്.


- Advertisement -

Comments are closed.