ഉപവാസ പ്രാർത്ഥനയും വചനശുശ്രൂഷയും

വാര്യാപുരം: ഇന്ത്യാ ദൈവസഭ കേരളാ സ്റ്റേറ്റ് വാര്യാപുരം ദൈവസഭയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസപ്രാർത്ഥനകൾക്ക് നാളെ മുതൽ തുടക്കമാകും.ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ. വൈ. റെജി, അസിസ്റ്റന്റ് ഓവർസീയർ ഡോ.ഷിബു കെ മാത്യു, പാസ്റ്റർ. പി ജി മാത്യൂസ്, പാസ്റ്റർ. പി സി ചെറിയാൻ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ.ബി മോനച്ചൻ, പാസ്റ്റർ.റെജി ശാസ്ത്രാംകോട്ട, പാസ്റ്റർ.പി എസ് ജോർജ്ജ് (ബാംഗ്ലൂർ), പാസ്റ്റർ.കുര്യൻ മാത്യു (സന്തോഷ്) തുടങ്ങിയവർ വചനശുശ്രൂഷകൾ നിർവഹിക്കും. 17ന് സമാപിക്കുന്ന യോഗങ്ങൾ പകൽ സമയം രാവിലെ 10മണി മുതലും, വൈകുന്നേരം 6മണി മുതൽ സഭാഹോളിലാണ് ക്രമീകരിച്ചിരിക്കുന്നത്. സഭാശുശ്രൂഷകനും ദൈവസഭ പത്തനംതിട്ട സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ. അനിയൻകുഞ്ഞ് സാമുവേൽ യോഗങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading