ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ: പുതിയ ഭാരവാഹികൾ നിയമിതരായി

വയനാട്: ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയണിൻ്റെ പുതിയ ഭാരവാഹികളെ സഭാ ജനറൽ കൗൺസിൽ നിയമിച്ചു.സീനിയർ പാസ്റ്ററും മാനേജിംഗ് കൗൺസിൽ അംഗവുമായ പാസ്റ്റർ മാത്യൂസ് ഡാനിയേൽ റീജിയൺ കോഡിനേറ്ററായും പാസ്റ്റർ ഈശോ മാത്യു റീജിയൺ ശുശ്രൂഷകനായും പാസ്റ്റർ കെ ജെ ജോബ് അസോസിയേറ്റ് റീജിയൺ ശുശ്രൂഷകനായും പാസ്റ്റർ ജോയി ഡേവിഡ് സെക്രട്ടറിയായും നിയമിതരായി. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, നീലഗിരി (തമിഴ്നാട്) തുടങ്ങി ആറ് റവന്യു ജില്ലകളും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അട്ടപ്പാടി പ്രദേശങ്ങളും ഉൾപ്പെട്ടതാണ് മലബാർ റീജിയൺ.

വിവിധ സെൻററുകളുടെ ഭാരവാഹികളായി താഴെപ്പറയുന്നവർ ചുമതല വഹിക്കും. പാസ്റ്റർ ഷിജു കുര്യൻ (സെൻ്റർ ശുശ്രൂഷകൻ), പാസ്റ്റർ ജോമോൻ ജോസഫ്- സെൻ്റർ സെക്രട്ടറി(കണ്ണൂർ- കാസർഗോഡ് സെൻറർ)

പാസ്റ്റർ വി. ഒ ജോസ് (സെൻ്റർ ശുശ്രൂഷകൻ), പാസ്റ്റർ ബിജു വർഗീസ് – സെൻ്റർ സെക്രട്ടറി (കോഴിക്കോട്-മലപ്പുറം സെൻ്റർ)

പാസ്റ്റർ എൽദോ പി.ജോസഫ്(സെൻ്റർ ശുശ്രൂഷകൻ),പാസ്റ്റർ ബിജു പോൾ (അസോസിയേറ്റ് സെൻ്റർ ശുശ്രൂഷകൻ), പാസ്റ്റർ ജോബി ജോൺ സെൻ്റർ സെക്രട്ടറി (വയനാട്- നീലഗിരി സെൻറർ ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading