ഐപിസി ഡൽഹി സ്റ്റേറ്റ് ഫാമിലി കോൺഫറൻസ് 2024 ന് അനുഗ്രഹീത സമാപ്തി

ഡൽഹി: ഐപിസി ഡൽഹി സ്റ്റേറ്റ് ലെ ശുശ്രൂഷകന്മാരുടെയും കുടുംബങ്ങളുടെയും സംഗമം 2024 ഒക്ടോബർ 26 സെന്റ് ജോൺസ് സ്കൂൾ (ഗ്രേറ്റർ കൈലാഷ്, ഡൽഹി ) ഓഡിറ്റോറിയത്തിൽ വച്ച് അനുഗ്രഹീതമായി നടത്തപ്പെട്ടു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം. ജോർജ് മീറ്റിംഗിൽ അധ്യക്ഷൻ ആയിരുന്നു. മുഖ്യ അതിഥി പാസ്റ്റർ. ജെയ്‌സൺ കുഴിവിള(ബഹ്‌റൈൻ)മുഖ്യ സന്ദേശം നൽകി. സ്റ്റേറ്റ് പ്രസിഡന്റ് ഡോ.ഷാജി ദാനിയേൽ സമാപന സന്ദേശം നൽകി. പാസ്റ്റർ സാം കരുവാറ്റ അനുഗ്രഹീത ആരാധനയ്ക്ക് നേതൃത്വം നൽകി. സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോർജ് കെ ജോർജ് ആശംസ അറിയിച്ചു. വിവിധ ബോർഡ് പ്രതിനിധികൾ, സൺ‌ഡേ സ്കൂൾ, PYPA പ്രതിനിധികൾ, വുമൺസ് ഫെലോഷിപ് പ്രതിനിധികൾ എന്നിവരും ആശംസകൾ അറിയിച്ചു.
ഡൽഹി സ്റ്റേറ്റ് ലെ 170ലധികം ശുശ്രൂഷകന്മാരും കുടുംബങ്ങളും കോൺഫറൻസിൽ പങ്കെടുത്തു.
ദീർഘവർഷങ്ങൾ ഐപിസി ഡൽഹി സ്റ്റേറ്റ് ലെ വിവിധ സ്ഥലങ്ങളിൽ ശുശ്രൂഷ ചെയ്ത, ഇപ്പോൾ ആയുർ വിഗ്യാൻ സഭയുടെ ചുമതലവിട്ട് കേരളത്തിലേക്ക് മടങ്ങി പോകുന്ന പാസ്റ്റർ വി.യൂ.ജേക്കബ് നും കുടുംബത്തിനും മീറ്റിംഗിൽ മൊമെന്റോ നൽകി ആദരിച്ചു.
സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസഫ് നന്ദി രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading