ബെഥേൽ എ ജി ചർച്ച്: ബെൽഫാസ്റ്റ് ബീറ്റ്സ് ഒക്ടോബർ 28 ന്

ബെൽഫാസ്റ്റ്: ഒരിക്കൽ കൂടി ചരിത്രത്തിന്റെ ഭാഗമാകാൻ ബെൽഫാസ്റ്റ് പട്ടണം ഒരുങ്ങുന്നു. BELFAST, BETHEL AG CHURCH -ന്റെ നേതൃത്വത്തിൽ ക്രിസ്തീയ സംഗീത സംഗമം ഒക്ടോബർ 28, തിങ്കളാഴ്ച്ച വൈകിട്ട് 5 മുതൽ നടക്കും.

ബെഥേൽ എ. ജി. ചർച്ച് ക്വയർ നേതൃത്വം നൽകുന്ന സംഗീത വിരുന്നിൽ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ ലോർഡ്‌സൺ ആന്റണി മുഖ്യ ഗായകനായി പങ്കെടുക്കും. പാസ്റ്റർ ജോഷുവ ജോൺ, ബ്രദർ. ഡെൻസിൽ വിൽ‌സൺ, സിസ്റ്റർ സുമി സണ്ണി തുടങ്ങിയവർ പങ്കെടുക്കും.

ഞായറഴ്ച 2 മണി മുതൽ നടക്കുന്ന ആരാധനയിൽ ഭാഷാഭേദമെന്യെ വിശ്വസ സമൂഹം പങ്കെടുക്കും. IAG UK & EUROPE നാഷണൽ പ്രയർ ഡിപ്പാർട്മെന്റ് ഡിറക്ടറും, ബെൽഫാസ്റ്റ് & വള്ളിക്കാവ്‌ ബെഥേൽ ചർച്ചിന്റെ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ഡെന്നി ജോൺ ശുശ്രുഷകൾക്കു നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading