ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ അഖിലേന്ത്യ ഗവേണിംഗ് ബോഡിയിലേക്ക് കേരള റീജിയൻ പ്രതിനിധികളെ തിരഞ്ഞെടുത്തു
പാക്കിൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ അഖിലേന്ത്യ ഗവേണിംഗ് ബോഡിയിലേക്ക് കേരള റീജിയൻ പ്രതിനിധികളായി പാസ്റ്റർ കെ.എം.ജോസ്,പാസ്റ്റർ എം.ജെ.സണ്ണി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

സെപ്തംബർ 26ന് ചെന്നൈയിൽ നടന്ന ജനറൽ ബോഡിയിലാണ് തെരഞ്ഞെടുക്കപ്പെട്ടത്.മൂന്ന് വർഷമാണ് കാലാവധി.
പാസ്റ്റർ കെ.എം.ജോസ് കേരള റീജിയൻ ഓഫീസ് സെക്രട്ടറിയും,കൗൺസിലംഗവും സെന്റർ മിനിസ്റ്ററുമാണ്.
പാസ്റ്റർ എം.ജെ.സണ്ണി കൗൺസിൽ അംഗവും സെന്റർ മിനിസ്റ്ററുമാണ്.


- Advertisement -


Comments are closed.