ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതി

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ 2024-2025 വർഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇന്ന് സെപ്റ്റംബർ 28ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പാസ്റ്റർ എബ്രഹാം ജോസഫ് (അന്തർദേശീയ പ്രസിഡന്റ്‌), പാസ്റ്റർ ജോൺ തോമസ് (അന്തർദേശീയ സെക്രട്ടറി ), പാസ്റ്റർ ഫിന്നി ജേക്കബ് (ദേശീയ പ്രസിഡന്റ്‌), പാസ്റ്റർ ജോൺസൻ കെ സാമൂവേൽ, പാസ്റ്റർ റോയ് ചെറിയാൻ (വൈസ് പ്രസിഡന്റ്‌മാർ), പാസ്റ്റർ വി ജെ തോമസ് (മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ ജേക്കബ് ജോർജ് കെ, പാസ്റ്റർ തോമസ് യോഹന്നാൻ, ബ്രദർ കുഞ്ഞച്ചൻ തോമസ് (മാനേജിങ് കൗൺസിൽ സെക്രട്ടറിമാർ), പാസ്റ്റർ പി വി ചെറിയാൻ (മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി), പാസ്റ്റർ സാമൂവേൽ എഡിസൺ, പാസ്റ്റർ കെ വി ഷാജു(മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറിമാർ), ബ്രദർ രാജൻ ഈശോ (ട്രഷറർ), ബ്രദർ ടി ഒ പൊടികുഞ്ഞ് (ഓഫീസ് സെക്രട്ടറി) ഇവരെ കൂടാതെ മറ്റു അംഗങ്ങളെയും തിരഞ്ഞെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading