ഐപിസി അയർലൻഡ് & ഇ യു റീജിയൻ രണ്ടാമത് വാർഷിക കൺവെൻഷൻ നാളെ മുതൽ ഡബ്ലിനിൽ

അയർലണ്ട് : യൂറോപ്പ്യൻ ഭൂഖണ്ഡത്തിലെ തെക്കു പടിഞ്ഞാറൻ ദ്വീപായ അയർലണ്ടിലെ ഇന്ത്യ പെന്തക്കോസ് ദൈവസഭ അയർലൻഡ് & ഇ യൂ റീജിയന്റെ രണ്ടാമത് വാർഷിക കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ 29 വരെ ഡബ്ലിനിലെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
27ന് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന രണ്ടാമത് വാർഷിക കൺവെൻഷൻ ഐ പി സി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം ഉദ്ഘാടനം ചെയ്യും.
ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന അനുഗ്രഹീതനായ കർത്തൃദാസൻ പാസ്റ്റർ വർഗീസ് എബ്രഹാം റാന്നി ( രാജു മേത്ര) മുഖ്യപ്രഭാഷകൻ ആയിരിക്കും. കൂടാതെ പാസ്റ്റർ ബാബു സക്കറിയ(യു കെ), പി വൈ പി എ – സൺഡേസ്കൂൾ വാർഷിക സമ്മേളനത്തിൽ പാസ്റ്റർ ജോൺ വർഗീസ് , സോദരി സമാജ ത്തിന്റെ വാർഷിക സമ്മേളനത്തിൽ സിസ്റ്റർ ഷീല തോമസ് എന്നിവരും ദൈവവചനം ശുശ്രൂഷിക്കും.

ശനിയാഴ്ച രാവിലെ 10 മുതൽ 1 വരെ പൊതുയോഗവും, ഉച്ചയ്ക്കുശേഷം 2 മുതൽ 5 വരെ പുത്രിക സംഘടനകളുടെ സംയുക്ത വാർഷികവും, വൈകുന്നേരം 6 മുതൽ 9 വരെ പൊതുയോഗവും നടത്തപ്പെടുന്നതാണ്. ഞായറാഴ്ച രാവിലെ 9 :30 മുതൽ 1 :30 വരെ നടത്തപ്പെടുന്ന സംയുക്ത ആരാധനയോടുകൂടി ഈ വർഷത്തെ ആത്മീയ സംഗമത്തിന് സമാപനം കുറിക്കുന്നു. മഹനീയമായ ദൈവിക കൂട്ടായ്മയും ശക്തമായ ആത്മപകർച്ചയുടെ അവിസ്മരണീയ മുഹൂർത്തങ്ങളെയും വരവേൽക്കുവാൻ ഡബ്ലിൻ പട്ടണം ഒരുങ്ങി കഴിഞ്ഞു. അയർലൻഡിൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ അയർലൻഡ് & ഇ യു റീജിയൻ കൺവെൻഷനിൽ പങ്കെടുക്കുവാൻ അയർലണ്ടിലെ പെന്തക്കോസ്ത് സമൂഹത്തിനു പുറമേ അയൽ രാജ്യങ്ങളിലുള്ള കർതൃദാസന്മാരും ദൈവമക്കളും കടന്നുവരുവാൻ വളരെ താല്പര്യത്തോടെ ആയിരിക്കുന്നു.

ഐ പി സി അയർലൻഡ് & ഇ യു റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ജനറൽ കോഡിനേറ്റർ ആയി പാസ്റ്റർ ജോബി ശമുവൽ ജോയിന്റ് കോർഡിനേറ്റർസ് ആയി
പാസ്റ്റർ സാമുവൽ ഫിലിപ്പ്, പാസ്റ്റർ നിതിൻ കെ തോമസ് എന്നിവർ പ്രവർത്തിക്കുന്നു.
റീജിയൻ കൊയർ ഗാനശുശ്രൂഷകൾ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading