വൈ പി ഇ സംസ്ഥാന ക്യാമ്പിന് ഉജ്ജ്വല സമാപനം
മുളക്കുഴ: തിങ്കൾ മുതൽ ആരംഭിച്ച സ്റ്റേറ്റ് ക്യാമ്പ് ബുധൻ ഉച്ച കഴിഞ്ഞ് സമാപിച്ചു.
മികച്ച സംഘാടനം, ഭക്ഷണ ക്രമീകരണങ്ങൾ, സമയ ക്ലിപ്തത, ആകർഷകമായ വിവിധ സെഷനുകൾ, യുവജന പങ്കാളിത്തം, അച്ചടക്കം, അക്കോമഡേഷൻ, പാർക്കിംഗ്, റിഫ്രഷ്മെൻ്റ് എന്നിവയെല്ലാം കൊണ്ട് മികച്ച നിലവാരം പുലർത്തിയ ക്യാമ്പ് ആയിരുന്നു. ബൈബിൾ സ്റ്റഡി, മോട്ടിവേഷൻ സ്പീച്ച്, മിഷൻ ചലഞ്ച്, സംവാദം, സംഗീത പരിശീലനം, ഗ്രൂപ്പ് ചർച്ച, പ്രെയിസ് & വർഷിപ്പ്, ഡിവോഷൻ തുടങ്ങീ വിവിധ സെഷനുകൾ മനോഹരമായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തെ കഠിനമായ പരിശ്രമങ്ങളുടെയും പ്രചാരണ പരിപാടികളുടെയും വിജയമാണിത്. ക്യാമ്പിൽ പുറത്തിറക്കിയ മാഗസിൻ അതിമനോഹരം. എഡിറ്റർ ജെസ്വിൻ വി സാമുവേലിന് അഭിനന്ദനം.

സംഘാടക സമിതിക്ക് അഭിനന്ദങ്ങൾ.
വൈപിഇ പ്രസ്ഥാനത്തിന് സർവാത്മനാ സാർഥ്യം വഹിക്കുന്ന സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ മാത്യൂ ബേബി, സെക്രട്ടറി സജു സണ്ണി, പാസ്റ്റർ ഡെന്നിസ് വർഗ്ഗീസ്, പാസ്റ്റർ വി എസ് വൈജുമോൻ, ജെയിംസ് പി ജെ, ബിബിൻ തോമസ് തുടങ്ങീ മറ്റ് ബോർഡ് അംഗങ്ങൾ എല്ലാവർക്കും അനുമോദനം.
സന്നദ്ധ സേവനം നടത്തുന്ന പാസ്റ്റർ ചാർലി വർഗീസിനെ വേദിയിൽ ആദരിച്ചത് അനുകരണീയ മാതൃകയാണ്.
ബോവസ് രാജു, ഇമ്മാനുവേൽ കെ ബി, ജെബേസ് എന്നിവരുടെ ഗാനശുശ്രൂഷ നന്നായിരുന്നു. സംതൃപ്തിയോടും ആർജ്ജിച്ച നവ പുതുക്കത്തിൻ്റെ ഉൻമേഷത്തോടും കൂടെ എല്ലാവരും മടങ്ങി. അടുത്ത വർഷം വരെ ഇനി കാത്തിരിപ്പ്. മറ്റൊരു കൂടിചേരലിനായി.


- Advertisement -

Comments are closed.