റാന്നി സെൻ്റർ സി .ഇ.എം ക്യാമ്പ് സമാപിച്ചു

റാന്നി : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ്(സി ഇ എം) റാന്നി സെന്റർ ക്യാമ്പ് കൊറ്റനാട് ശാരോൻ ചർച്ചിൽ വച്ച് നടന്നു . “TRANSFORMATON” എന്നതായിരുന്നു ഈ വർഷത്തെ തീം.

ശാരോൻ ഫെല്ലോഷിപ് ചർച്ച് മുൻ ദേശിയ പ്രസിഡന്റ്‌ പാസ്റ്റർ പി എം ജോൺ പ്രാർത്ഥിച്ചു ഈ വർഷത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റാന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ വർഗീസ് ജോഷ്വാ, റാന്നി റീജിയൻ മിനിസ്റ്റർ പാസ്റ്റർ എ വി ജോസ്, സി. ഇ. എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ തോമസ് എന്നിവർ സന്ദേശം നൽകി.

ഇവാ. ടിറ്റു ഫിലിഫ് തോമസും സിസ്റ്റർ രഞ്ജി സാമും കൗൺസലിങ് സെക്ഷനും, പ്രൊഫ. സാം സ്കറിയ , ഇവാ. ജിഫി യോഹന്നാൻ, ഇവാ. ജോബി കെ സി, പാസ്റ്റർ ജയ്‌മോൻ എബ്രഹാം, പാസ്റ്റർ ജോജു തോമസ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

ഇവാ.സാജൻ ചാക്കോ, ഇവാ. അനീഷ്‌ കെ തോമസ് എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകി. കിഡ്സ്‌ സെഷൻ എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകി.
റാന്നി സെന്റർ സി.ഇ.എം പ്രസിഡന്റ് പാസ്റ്റർ ജോസ് ജോർജ്,വൈസ് പ്രസിഡൻ്റ് പാസ്റ്റർ ധനീഷ് വി എം & പാസ്റ്റർ ജിനു പീറ്റർ , സെക്രട്ടറി ഇവാ. ബ്ലെസ്സൻ തോമസ് , ട്രഷറർ ജുബിൻ കെ മാത്യു,
കോഡിനേറ്റർ പാസ്റ്റർ രാജേഷ് ചാക്കോ , പാസ്റ്റർ ജോമോൻ സാമൂവൽ, . പ്രിൻസ് എം തോമസ്, എബിൽ എ ചെറിയാൻ, സിസ്റ്റർ സുൻസി മോൾ, സിസ്റ്റർ മെർലിൻ സാറ സാം എന്നിവർ പൊതു ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading