ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിലെ OVBS ക്ലാസുകൾ സമാപിച്ചു

യുകെ : ഹെറിഫോഡ് സെന്റ് ബഹനാൻ ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിലെ OVBS ക്ലാസുകൾ സമാപിച്ചു.

ആഗസ്റ്റ് 23,24 തീയതികളിലായി നടത്തപ്പെട്ട OVBS കുട്ടികളിൽ നവ ഉന്മേഷം ഉളവാക്കി. വേദപഠനവും, വിനോദ -വിജ്ഞാന പരിപാടികളുമായി നടത്തപ്പെട്ട OVBS. പങ്കുവക്കലിന്റെയും, സ്നേഹത്തിന്റെയും, കരുതലിന്റെയും ക്രിസ്തീയ മൂല്യങ്ങൾ കുഞ്ഞു ഹൃദയങ്ങളിൽ പകരുവാൻ സഹായകമായി. 24ന് മലങ്കരസഭയുടെ വൈദീക സെക്രട്ടറി ഡോക്ടർ നൈനാൻ വി. ജോർജ്ജ് ആറ്റുവാടെ പ്രധാനകർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയും, OVBS സമാപന റാലിയും, പൊതു സമ്മേളനവും, കലാപ്രകടനങ്ങളും ശേഷം സ്നേഹ ഭോജ്യത്തോടെ സമാപിച്ചു. വന്നു ചേർന്ന എല്ലാവർക്കും ഇടവക വികാരി മാത്യു പാലത്തിങ്കൽ അച്ചനും, ഇടവക ഭരണസമിതിയും, സൺ‌ഡേസ്കൂൾ അധികൃതരും നന്ദി രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading