വിദ്യാർഥികൾ വെല്ലുവിളികളെ ധീരതയോടെ നേരിടണം: ഗീവർഗീസ് മാർയൂലിയോസ്

പന്തളം: വിദ്യാർഥിസമൂഹം കാലത്തിന്റെ വെല്ലുവിളികളെ ധീരതയോടെ നേരിടണമെന്നും സർഗവാസനകളുടെ പരിപോഷണം അതിനു സഹായിക്കുമെന്നും നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ് ദേശീയ അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. പന്തളം കുരമ്പാല സെന്റ് തോമസ് വലിയപള്ളിയിൽ നടന്ന മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്തവ വിദ്യാർഥി പ്രസ്ഥാനം (എംജിഒസിഎ സ്എം) കേന്ദ്ര കലാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

News Middle Advt Banner

വിദ്യാർഥി പ്രസ്ഥാനം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ
സെറാഫിം മുഖ്യസന്ദേശം നൽകി. വികാരി ഫാ. സി.കെ.ഗീവർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. വിൽസൺ ശങ്കരത്തിൽ, വിദ്യാർഥി പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.ഡോ. വിവേക് വർഗീസ്, ചെങ്ങന്നൂർ ഭദ്രാസന വിദ്യാർഥി പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജിജോ
കെ.ജോയ്, ഇടവക ട്രസ്റ്റ‌ി ബിജു ജി.ഡാനിയൽ, ജോജോ തോമസ്, ആരോൺ മാത്യു ബെന്നി എന്നിവർ പ്രസംഗിച്ചു. കോളജ് വിഭാഗത്തിൽ പത്തനംതിട്ട സെന്റ് ബേസിൽ അസോസിയേഷൻ, പീരുമേട് എംബിസി എൻജിനീയറിങ് കോളജ്, ബസേലിയസ് കോള ജ് കോട്ടയം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാന ങ്ങൾ നേടി. ഹയർ സെക്കൻഡ റി വിഭാഗത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ്, തുമ്പമൺ എം ജിഎം, പാമ്പാടി ബിഎംഎം എന്നിവർ ആദ്യ 3 സ്ഥാനങ്ങൾക്ക് അർഹരായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading