അഞ്ചാമത് ആസ്ട്രേലിയ ചർച്ച് ഓഫ് ഗോഡ് ഫാമിലി കോൺഫറൻസിന് സിഡ്‌നി വേദിയാകുന്നു

സിഡ്‌നി : ചർച്ച് ഓഫ് ഗോഡ് ഇന്ത്യൻ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് നാഷണൽ കോൺഫറൻസിന് HUNTS HOTEL LIVERPOOL 2415 CAMDEN VALLEY WAY, CASULA NSW 2170 വേദിയാകുന്നു. ഒക്ടോബർ 11 നു വൈകിട്ട് 6 30ന് ചാപ്റ്റർ ഡയറക്ടർ പാസ്റ്റർ ജെസ്വിൻ മാത്യൂസ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ അനേക ദൈവദാസന്മാരും ദൈവമക്കളും പങ്കെടുക്കും. ഈ വർഷത്തെ കോൺഫറൻസിൻ്റെ മുഖ്യപ്രസംഗീകരായി ക്രിസ്‌തുവിൽ പ്രസിദ്ധരായ പാസ്റ്റർ റ്റി എം മാമ്മച്ചൻ (കേരള), പാസ്റ്റർ ഗ്ലാഡ്‌സൺ വർഗ്ഗിസ് (യുഎഇ), എന്നിവർ ശുശ്രൂഷിക്കുന്നു.

News Middle Advt Banner

ചർച്ച് ഓഫ് ഗോഡ് നാഷണൽ ക്വയറിൻ്റെ നേതൃത്വത്തതിൽ ആത്മനിറവിൽ സംഗീത ശുശ്രൂഷകൾ നടക്കും. സമാപന ദിനമായ ഞായർ വൈകുന്നേരം 52 Agape Church of God, 5 GREENDALE RD, BRINGELLY, NSW 2556 ൽ നടക്കുന്ന, സംയുക്ത ആരാധനയും കർതൃമേശയോടുകൂടി ഈ കോൺഫറൻസിന് തിരശ്ശീല വീഴും. ആസ്ട്രേലിയയിലുള്ള വ്യത്യസ്‌ത സഭകളിലെ ദൈവദാസന്മാരും സഭകളും കുടുംബങ്ങളും ഈ കോൺഫറൻ സിൽ പങ്കെടുക്കുന്നു.

ഈ കോൺഫറൻസിൻ്റെ അനുഗ്രഹത്തിനായി കോൺഫറൻസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളും പ്രാർത്ഥനയും നടക്കു 178 ഔദ്യോഗിക രാജ്യങ്ങളിലും മറ്റു ടെറിറ്റോറികളിലും പടർന്ന് പന്തലിച്ചു, നാല്‌പത്തിനായിരത്തോളം സഭകളും 9 ലക്ഷത്തിധികം അംഗങ്ങളും ഉള്ള പ്രസ്ഥാനമായ ചർച്ച് ഓഫ് ഗോഡിൻ്റെ പ്രവർത്തനങ്ങൾ ഇപ്പോൾ ആസ്ട്രേലിയൻ മണ്ണിലും ശക്തമാകുകയാണ്. ആ‌സ്ട്രേലിയയിലുള്ള ഇന്ത്യൻ വംശജരുടെ ഇടയിലുള്ള പ്രവർത്തനങ്ങൾക്കു വേൾഡ് മിഷൻ റവ. ജെസ്വിൻ മാത്യൂസിനെ ഡയറക്ടറാക്കി നിയമിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ചാപ്റ്റർ കൗൺസിലിന്റെ നേത്യത്വത്തിൽ ആസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ സഭയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading