പാസ്റ്റർ ബെനിസൻ മത്തായി ചർച്ച് ഓഫ് ഗോഡ് നോർത്തേൻ റീജിയൻ ഓവർസീയറായി നിയമിതനായി

ചണ്ഡിഗഡ് : ചണ്ഡിഗഡ് ആസ്ഥാനമായ ചർച്ച് ഓഫ് ഗോഡ് നോർത്തേൺ റീജിയണിൻ്റെ ഇടക്കാല റീജിയണൽ ഓവർസിയറായി (റീജിയണൽ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്) റവ. ബെനിസൺ മത്തായിയെ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ നിയമിച്ചു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവ ഉൾപ്പെടുന്നതാണ് നോർത്തേൻ റീജിയൻ.

News Middle Advt Banner

അന്തർദേശീയ പ്രഭാഷകനും ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ റെപ്രസൻ്ററ്റിവും മുൻ സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയറുമാണ് പാസ്റ്റർ. ബെനിസൻ മത്തായി.

സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയറായി 8 വർഷം പൂർത്തിയാക്കിയ ശേഷം അടുത്ത നേത്യത്വത്തിനു വേണ്ടി സ്വയം സ്ഥാനമൊഴിഞ്ഞുവെങ്കിലും അദ്ദേഹത്തിൻ്റെ മികച്ച പ്രവർത്തനങ്ങളെ പരിഗണിച്ച് ചർച്ച് ഓഫ് ഗോഡ് അന്തർദേശീയ നേതൃത്വം വേൾഡ് മിഷൻ റെപ്രസൻ്ററ്റിവായി നിയമിച്ചിരുന്നു. മുൻ ഓവർസീയർ പാസ്റ്റർ. രാജു തോമസിൻ്റെ നിര്യാണത്തെ തുടർന്നാണ് പാസ്റ്റർ. ബെനിസൻ മത്തായി പുതിയ ഉത്തരവാദിത്വത്തിലേക്ക് എത്തുന്നത്.
പാസ്റ്റർ. ബെനിസൻ മത്തായിയുടെ നേതൃത്വം ചർച്ച് ഓഫ് ഗോഡ് നോർത്തൺ റീജിയനെ കൂടുതൽ ശക്തമായ വളർച്ചയിലേക്ക് നയിക്കും.
ഓമല്ലൂർ സ്വദേശിയായ പാസ്റ്റർ ബെനിസൻ മത്തായി മുൻ ഓവർസിയർ പാസ്റ്റർ എ. മത്തായി യുടെ മകനുമാണ്. ദീർഘ വർഷങ്ങൾ ദോഹ ദൈവസഭയുടെ ശുശ്രൂഷകൻ ആയിരുന്നു. ഭാര്യ: മിനി ബേനിസൻ. മക്കൾ: ഫോറൻസ് & ഡാനി (കാനഡ), ഷാരോൻ & റോണി (ബാഗ്ലൂർ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading