ചെന്നൈയിൽ ഐപിസി ആരാധനാലയം കത്തി നശിച്ചു
ചെന്നെ: ചെന്നൈ സെൻട്രൽ ഡിസ്ട്രിക്ടിലുള്ള ഐപിസി വ്യാസ്യർപാടി ശാലോം സഭയാണ് ഇന്ന് രാവിലെ തീ പിടിച്ചു സഭാ ഉപകരണങ്ങളും വീട്ടു ഉപകരണങ്ങളും കത്തി നശിച്ചത്. സഭാഹാളിൻ്റെ പുറകിൽ താമസിക്കുന്നവർ പഴയ സാധങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് സഭാഹാളിൻ്റെ മുകളിലെ നിലയിലുള്ള ഷീറ്റിൽ തീ പിടിക്കുകയും അവിടുന്നാണ് ഈ സഭയുടെ മേൽക്കൂരയിൽ തീ പിടിച്ചത്. പാസ്റ്റർ. എബ്രഹാം ജോർജ് കുടുംബമായി ഇവിടെ താമസിച്ച് പ്രവർത്തിക്കുന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



- Advertisement -

Comments are closed.