ഷാർജാ -കരിക്കം വൈഎംസിഎ നിർമ്മിച്ചു നൽകുന്ന സ്നേഹഭവൻ്റെ കട്ടിള വെയ്പ്പ് നാളെ

കൊട്ടാരക്കര:ഷാർജാ വൈഎംസിഎ 20-ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി കരിക്കം വൈഎംസിഎയുമായി സഹകരിച്ച് കരിക്കം സ്വദേശിക്ക് നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ കട്ടിള വെയ്പ്പ് നാളെ (19/08/24) തിങ്കൾ രാവിലെ 9 ന് നടക്കും.ഷാർജ വൈഎംസിഎ പ്രസിഡന്റ്അലക്സ് വർഗീസ് കുഴുവേലിൽ മുഖ്യാതിഥിയായി പങ്കെടുക്കും.സ്തോത്ര ശുശ്രൂഷകൾക്ക് കരിക്കം എസ്ഡിഎ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പാസ്റ്റർ ആൽവിൻ ചാക്കോ നേതൃത്വം നൽകും.
കരിക്കം വൈഎംസിഎ പ്രസിഡൻ്റ് കെ.ഒ.രാജുക്കുട്ടി അധ്യക്ഷത വഹിക്കും.
ഡിസംബറിൽ പണി പൂർത്തീകരിച്ച് താക്കോൽദാനം നടത്തുവാനാണ് ലക്ഷ്യമിടുന്നതെന്ന് ഷാർജ വൈഎംസിഎ സെക്രട്ടറി ബിജി എൻ തോമസ്,കരിക്കം
വൈഎംസിഎ സെക്രട്ടറി എം.തോമസ്,കൺവീനർമാരായ മാത്തൻ ഉമ്മൻ,മാത്യു വർഗീസ് എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading