പതിനായിരം പൊതിച്ചോറുകൾ നല്കി ക്രൈസ്റ്റ്സ് അംബാസിഡേഴ്സ്; വാർത്തകളിൽ ഇടം പിടിച്ചു സി എ

പുനലൂർ :ലോകത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് വിഭാഗമായ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസഡേഴ്സ് 78ആമത് സ്വാതന്ത്ര്യ ദിനത്തിൽ പതിനായിരം പൊതിച്ചോറുകൾ വിതരണം ചെയ്തു. പാറശാല മുതൽ കുന്നംകുളം വരെയുള്ള താലൂക്ക് ഹോസ്പിറ്റലുകളിലും അഗതിമന്ദിരങ്ങളിലും തെരുവുകളിലുമാണ് പൊതിച്ചോറുകൾ വിതരണം ചെയ്തത്.
തിരുവനന്തപുരം മുതൽ തൃശൂർ വരെ ആയിരത്തോളം സഭകൾ മലയാളം ഡിസ്ട്രിക്ടിന്റെ കീഴിലുണ്ട്.
വിവിധ ഇടങ്ങളിൽ സി എ പ്രവർത്തകർ സജീവമായിരുന്നു.

News Middle Advt Banner

അൻപത്തഞ്ച് സെക്ഷനുകളായി തിരിച്ചിരിക്കുന്ന മലയാളം ഡിസ്ട്രിക്ടിലെ അൻപത്തഞ്ച് സെക്ഷൻ സി എ കമ്മിറ്റികൾ അതത് സെക്ഷനുകളിൽ ഒരു നേരം പദ്ധതിക്ക് നേതൃത്വം നൽകി. സെക്ഷൻ മേലധികാരികളായ പ്രെസ്ബിറ്റർമാർ ഒരു നേരം പദ്ധതി ഉത്ഘാടനം ചെയ്തു.
നൂറുകണക്കിന് സി എ പ്രതിനിധികൾ പങ്കെടുക്കുന്ന ഒരു നേരം പദ്ധതിക്ക് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ, ക്രൈസ്റ്റ്സ് അംബാസഡേഴ്സ് പ്രസിഡന്റ് പാസ്റ്റർ ഷിൻസ് പി ടി നേതൃത്വം നൽകി.
യൗവനക്കാരുടെ ഇടയിൽ സാമൂഹിക പ്രതിബദ്ധത വർദ്ധിക്കണമെന്നു പ്രസിഡന്റ് പാസ്റ്റർ ഷിൻസ് പി ടി ആഹ്വാനം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading