ഷാർജ സെൻ്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

ഷാർജ: 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഷാർജ സെൻ്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങൾ രാജ്യത്തിനു വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ എല്ലാ ധീരരായ സ്വാതന്ത്ര്യ സമര സേനാനികൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു.

യുഎഇയുടെയും ഇന്ത്യയുടെയും ദേശീയ പതാകകൾ ഉയർത്തിയതിന് ശേഷം ദേശസ്‌നേഹ മുദ്രാവാക്യങ്ങളും ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

പരിപാടികൾക്ക് ഇടവക വികാരി റവ. അഡ്വ. ഡോ.ഷാജി ജോർജ്, സഹവികാരി റവ ഫാ ജിജോ പുതുപ്പള്ളി, ഇടവക ട്രസ്റ്റി ശ്രീ.തോമസ് തരകൻ ഇടവക മാനേജിംഗ് കമ്മിറ്റി, ഇടവക ചാരിറ്റി കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങളും മറ്റ് അഭ്യുദയകാംക്ഷികളും സന്നിഹിതരായിരുന്നു. നമ്മുടെ നാടിനോടുള്ള സ്നേഹത്തിൻ്റെ പ്രതീകമായി മധുരപലഹാരം വിതരണം ചെയ്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading