യുവജന മാസയോഗവും ലഹരി വിരുദ്ധ സന്ദേശ റാലിയും നാളെ

പിറവം : ഐപിസി പിറവം സെൻറ്ററിനു കീഴിലുള്ള എബനേസർ മണീട് സഭയുടെ ആഭിമുഖ്യത്തിൽ മണീട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ഓഗസ്റ്റ്15ന് യുവജന മാസയോഗ വും പി വൈ പി എ പ്രവർത്തനോത്ഘാടനവും നടത്തപ്പെടുന്നു. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ബാബു ചെറിയാൻ്റെ നേതൃത്വത്തിൽ അസോസിയേറ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ പി വർഗീസ് ഉത്ഘാടനം നിർവഹിക്കുന്നതും , പി വൈ പി എ പ്രസിഡൻ്റ് പാസ്റ്റർ അനീഷ് ആനന്ദ് അദ്ധ്യക്ഷത വഹിക്കുന്നതും ഇവാ ഷാർലറ്റ് പി മാത്യു മുഖ്യ സന്ദേശം നൽകുന്നതുമായിരിക്കും.

ഉച്ചകഴിഞ്ഞ് മണീട് കവലയിൽ നിന്നും ലഹരി വസ്തുക്കൾക്കെതിരെയുള്ള പാസ്റ്റർ കെ പി വർഗീസ് നയിക്കുന്ന റാലി മണീട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ പോൾ വർഗീസ് ഉത്ഘാടനം ചെയ്യുന്നതും വാർഡ് മെമ്പർ ശോഭ ഏലിയാസ് ആശംസ അറിയിക്കുന്നതും , പ്രധാന കവലകളിൽ പാസ്റ്റർ ജോമോൻ തൊടുപുഴ വചന സന്ദേശം നൽകുന്നതുമായിരിക്കും. സംഗീത ശുശ്രൂഷ പിറവം സെൻറർ പി വൈ പി എ നിർവഹിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading