തുവയൂരും തിരുവനന്തപുരത്തും പ്രാർത്ഥനാ സംഗമവും പവർ കോൺഫറൻസും നാളെ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് മധ്യമേഖലയുടെ ആഭിമുഖ്യത്തിൽ തുവയൂർ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിലും ദക്ഷിണ മേഖലയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്ലാമൂട് എ ജി ഇവാഞ്ചലിസ്റ്റിക് സെൻ്ററിലും പ്രാർത്ഥനാ സംഗമവും പവർ കോൺഫറൻസും ആഗസ്റ്റ് 13 ചൊവ്വാഴ്ച നടക്കും.

ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ തുവയൂർ ബഥേൽ എ.ജി.യിൽ നടക്കുന്ന പ്രാർത്ഥനാസംഗമത്തിലും പവർ കോൺഫറൻസിലും മധ്യമേഖലാ ഡയറക്ടർ പാസ്റ്റർ ജെ.സജി അദ്ധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് മുഖ്യസന്ദേശം നല്കും.

വൈകിട്ട് 6 മുതൽ 8.30 വരെ പ്ലാമൂട് എ.ജി. ഇവാഞ്ചലിസ്റ്റിക് സെൻ്ററിൽ നടക്കുന്ന മീറ്റിംഗിന് മേഖലാ ഡയറക്ടർ പാസ്റ്റർ ആർ.സനൽകുമാർ അദ്ധ്യക്ഷത വഹിക്കുകയും മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് വൈസ് ചെയർമാൻ പാസ്റ്റർ കുമാർ ദാസ് മുഖ്യ സന്ദേശം നല്കുകയും ചെയ്യും.

മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിളയുടെ നേതൃത്വത്തിൽ ഭാരതത്തിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രാർത്ഥനായാത്ര നടത്തി മടങ്ങിയെത്തുന്ന ടീമംഗങ്ങളായ ജോമോൻ കുരുവിള, ജോസ് മത്തായി, ബൈജു കെ.സാൻ്റോ , ബാബുജി റാന്നി, ലിജോ പി ജോയി എന്നിവർ സന്ദേശങ്ങൾ നല്കും. പ്രസ്ബിറ്റർമാർ, പ്രയർ ഡിപ്പാർട്ട്മെൻ്റ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

കോട്ടയം,ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നുമായി പ്രാർത്ഥനാപങ്കാളികൾ തുവയൂരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രാർത്ഥനാ പങ്കാളികൾ പ്ലാമൂട് മീറ്റിംഗിലും സംബന്ധിക്കുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading