നെല്ലിക്കുന്നം അസ്സംബ്ലീസ് ഓഫ് ഗോഡ് പ്രയർ സെന്റർ ചർച്ചിൻ്റെ പുത്രിക സംഘടനകളുടെ പ്രഥമ വാർഷികവും ചാരിറ്റി പ്രവർത്തങ്ങളുടെ ഉദ്ഘാടനവും നടന്നു

നെല്ലിക്കുന്നം: അസ്സംബ്ലീസ് ഓഫ് ഗോഡ് പ്രയർ സെന്റർ ചർച്ച് പുത്രിക സംഘടനകളുടെ പ്രഥമ വാർഷികവും ചാരിറ്റി പ്രവർത്തങ്ങളുടെ ഉദ്ഘാടനവും നടന്നു. പ്രയർ സെൻ്റർ സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി ജോൺ അധ്യക്ഷത വഹിച്ച മീറ്റിംഗ് AG കൊട്ടാരക്കര സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ ബിനു വി എസ് മുഖ്യ പ്രഭാഷണം നടത്തിയാനന്ദരം വാർഷിക സമ്മേളനം ഒദ്യോഗികമായി ഉദ്ഘാടനം ചെയ്തു . ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം SIAG ചാരിറ്റി ഡിപ്പാർട്മെന്റ് ഡയറക്ടർ കൂടിയായ പാസ്റ്റർ സജിമോൻ ബേബി നിർവഹിച്ചു. സംഗീത ശുശ്രൂഷ ഫിന്നി സ്റ്റാൻലി നിർവഹിച്ചു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ടി. എം. സാമുവേൽ, ട്രഷറർ പാസ്റ്റർ ബിനു തോമസ്, സി എ പ്രസിഡന്റ്‌ പാസ്റ്റർ പവീൻ ജോർജ്, സൺ‌ഡേസ്കൂൾ കൺവീനർ ടി. ചാക്കോ, W. M. C പ്രസിഡന്റ്‌ ജയ ജോൺ, പാസ്റ്റർ നിജിത്ത് അമ്പലക്കര, പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ റെജി ജോർജ്, പാസ്റ്റർ എബിൻ അച്ഛൻകുഞ്, സൈമൺ ഡാനിയേൽ, എന്നിവർ ആശംസകൾ അറിയിച്ചു. സൺ‌ഡേസ്കൂൾ വിദ്യാർത്ഥികൾ വിവിത പ്രോഗ്രാമുകൾ നടത്തി.

സാന്നിധ്യം കൊണ്ട് നൂറിലതികം ആളുകൾ പങ്കെടുത്ത വാർഷിക സമ്മേളനം വളരെ അനുഗ്രഹീതമായിരുന്നു. കൂടാതെ വിദ്യാഭ്യാസ സഹായവും, വിധവ സഹായവും നൽകി.
നെല്ലിക്കുന്നം പ്രയർ സെൻ്ററിൻ്റെ സഭാ പ്രവർത്തനങ്ങൾക്ക് കൊട്ടാരക്കര സെക്ഷൻ മിഷൻ & ഇവഞ്ചലിസം ഡയറക്ടർ കൂടിയായ പാസ്റ്റർ റെജി ജോൺ നേതൃത്വം നൽകി വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading