ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന സൂം പ്രാർത്ഥന നാളെ

മദ്ധ്യപ്രദേശ്: ഗ്ലോബൽ പ്രയർ വാരിയേഴ്സ് വയനാടിന് വേണ്ടി സംഘടിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥന ആഗസ്റ്റ് 8 വ്യാഴം രാവിലെ ഏഴ് മുതൽ എട്ടര വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.

വയനാട്ടിൽ മുപ്പത് വർഷമായി താമസിച്ച് സുവിശേഷ പ്രവർത്തനത്തോടെപ്പം സാമൂഹ്യ പ്രവർത്തനവും നടത്തുന്ന ക്രിസ്തീയ മാദ്ധ്യമ പ്രവർത്തകനും കൂടിയായ പാസ്റ്റർ കെ.ജെ. ജോബ് മുഖ്യതാഥിതിയായി സംബന്ധിച്ച് സംസാരിക്കും. ദുരന്തഭൂമി പലവട്ടം സന്ദർശിച്ച വ്യക്തിയെന്ന നിലയിൽ വയനാട്ടിലെ വിവരങ്ങളും പങ്ക് വയ്ക്കുന്നതാണ്.

Zoom ID: 387 000 6817
Passcode: J8883

പാസ്റ്റർ ഷാജി കുര്യൻ അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ കെ.റ്റി. ജോസഫ്, ജിനോയ് കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എല്ലാ പ്രാർത്ഥനാ സഹകാരികളെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading