പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിനു അനുഗ്രഹീത തുടക്കം

ടൊറൻ്റോ: കാനഡ മലയാളി പെന്തക്കോസ്ത് സഭകളുടെ നേതൃത്വത്തിൽ വിറ്റ്‌ബി, ഒന്റാറിയോയിലെ കാനഡ ക്രിസ്ത്യൻ കോളേജിൽ വെച്ച് നടത്തപ്പെടുന്ന പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസ് ഇന്നലെ രാത്രി അനുഗ്രഹീത തുടക്കമായി.

PCIC ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി സാമുവേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാസ്റ്റർ മോൻസി എം ജോൺ കോൺഫറൻസ് പ്രാര്ഥിച്ചരഭിച്ചു. അനുഗ്രഹീത ഗായകൻ പാസ്റ്റർ ലോർഡ്സൺ ആന്റണിയും കാനഡയുടെ വിവിധ സഭകളിലെ സഹോദരീസഹോദരന്മാർ ചേർന്നുള്ള ഗായകസംഘവും ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

PCIC ഉൽഘാടന യോഗത്തിൽ ജനറൽ കൺവീനർ പാസ്റ്റർ ജോൺ തോമസ് ഉൽഘാടന പ്രസംഗവും, പാസ്റ്റർ ഷാജി എം പോൾ, പാസ്റ്റർ റെജി ശാസ്താംകോട്ട (ഇൻഡ്യ) എന്നിവർ ദൈവവചനം പ്രസംഗിക്കുകയും ഡോ. കുഞ്ഞുമോൻ ഡാനിയേൽ പ്രാർത്ഥിക്കുകയും ചെയ്തു.

ഓഗസ്റ്റ് മൂന്ന് വരെ വിറ്റ്‌ബി, ഒന്റാറിയോയിലെ കാനഡ ക്രിസ്ത്യൻ കോളേജിൽ വെച്ച്
പെന്തെക്കോസ്റ്റൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസ് നടക്കും
വെള്ളി, ശനി ദിവസങ്ങളിൽ, അഞ്ച് മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും, രാവിലെ മുതൽ വൈകുന്നേരം വരെ, ‘ടീം കിഡ്സ്’ എന്ന പ്രോഗ്രാമിന് കീഴിൽ പ്രത്യേക സെഷനുകളും ക്രമീകരിച്ചിട്ടുണ്ട്.കോൺഫറൻസിൻ്റെ വിഷയം ‘ക്രിസ്തുവിൽ ഒന്നായി’ എന്നതാണ്.
16 അംഗ നാഷണൽ കമ്മറ്റിയിൽ കൺവീനറായി പാസ്റ്റർ ജോൺ തോമസ് ടൊറോണ്ടോ, ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി സാമുവൽ ലണ്ടൻ, ജനറൽ ട്രഷറർ പാസ്റ്റർ വിൽസൺ കടവിൽ എഡ്മൻ്റൺ എന്നിവരോടൊപ്പം പബ്ലിസിറ്റി കോർഡിനേറ്റർസ് ആയി പാസ്റ്റർ ബാബുജോർജ് കിച്ചനെർ, പാസ്റ്റർ ബ്ലെസ്സൺ ചെറിയാൻ ടോറോന്റോ, പ്രയർ കോർഡിനേറ്റർസ് ആയി പാസ്റ്റർ എബ്രഹാം തോമസ് ഹാമിൽട്ടൺ, പാസ്റ്റർ സാമുവൽ ഡാനിയേൽ കാൽഗറി, പാസ്റ്റർ കെ പി സാമുവേൽ, വിൽ‌സൺ സാമുവേൽ, മനേഷ് തോമസ്, തോമസ് വർഗീസ്, റെജിമോൻ, ബിജു വർഗീസ്, വിക്ടർ ഫിലിപ്പ്, ജേക്കബ് മാത്യു, സാമുവേൽ മണിയൻ എന്നിവർ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുള്ള പ്രതിനിധികളായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading