സി.എ ക്യാമ്പ് കുട്ടിക്കാനത്ത് സെപ്തംബർ 19 മുതൽ

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡിൻ്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിഡേഴ്സിൻ്റെ ക്യാമ്പ് സെപ്തംബർ 19, 20,21 (വ്യാഴം, വെളളി, ശനി) തിയ്യതികളിൽ കുട്ടിക്കാനത്ത് നടക്കും. കുട്ടിക്കാനം മാർ ബെസേലിയോസ് എൻജിനിയറിംഗ് കോളേജിൽ നടക്കുന്ന ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ ക്ലാസുകളെടുക്കും.

പ്രസിഡൻ്റ് പാസ്റ്റർ ഷിൻസ് പീ റ്റി, വൈസ് പ്രസിഡൻ്റ് പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ,
സെക്രട്ടറി ബിനിഷ് ബി പി, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ സിജു മാത്യു, ട്രഷറാർ പാസ്റ്റർ പ്രവീൺ, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ പവീൻ ജോർജ് എന്നിവർ ക്യാമ്പിന് നേതൃത്വം നല്കും.

തൃശുർ മുതൽ തിരുവനന്തപുരം വരെയുള്ള സഭകളിൽ നിന്ന് ആയിരത്തിലധികം യുവജനങ്ങൾ പങ്കെടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading