വയനാട് ദുരന്തഭൂമിയിൽ സഹായഹസ്‌തവുമായി ഐപിസി കേരളാ സ്റ്റേറ്റ്

കുമ്പനാട് : വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാഗങ്ങളുടെ സുഖത്തിൽ ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റും അനുശോചനവും ദുഃഖവും രേഖപ്പെടുത്തി.

കേരളചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തത്തിൽപെട്ടവർക്ക് കൈത്താങ്ങാകുവാൻ മുഴുവൻ സഭാവിശ്വാസികളും അണിചേരണമെന്ന് ഐപിസി കേരളാസ്റ്റേറ്റ് ഭാരവാഹികൾ ആഹ്വാനം ചെയ്‌തു. ദുരിതം അനുഭവിക്കുന്നവർ അടിയന്തിര സഹായം എത്തിക്കുവാൻ പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് പ്രസിഡൻ്റ് പാസ്റ്റർ കെ.സി. തോമസ്, സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ട്രഷറർ പി.എം.ഫിലിപ്പ്, വൈസ് പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോർജ്, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading