ഐപിസി കര്‍ണാടക ബൈബിള്‍ കോളേജിന് അയാട്ടാ അക്രഡിറ്റേഷന്‍

ബാംഗ്ലൂര്‍: കഴിഞ്ഞ മുപ്പത്തിമൂന്ന് വര്‍ഷങ്ങളായി ബാംഗ്ലൂര്‍ പട്ടണത്തില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവരുന്ന കോളേജിന് ജൂലൈ 29ന് ഐപിസി ബാംഗ്ലൂര്‍ ഹെഡ്‌കോട്ടേഴ്‌സില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍ അയാട്ടാ അംഗീകാരം ലഭിച്ചു. കര്‍ണാടക (ഐപിസി) സെക്രട്ടറി ഡോ. വര്‍ഗീസ് ഫിലിപ്പിന്റെ അധ്യക്ഷതയില്‍ നടത്തപ്പെട്ട സമ്മേളനത്തില്‍ അയാട്ടാ ഇന്‍ര്‍നാഷണല്‍ ഡയറക്ടര്‍ ഡോ. സ്റ്റാലിന്‍ കെ. തോമസില്‍നിന്ന് കോളേജ് പ്രിന്‍സിപ്പാള്‍ റവ. സാം ജോര്‍ജ് എം.ഡിവ് വരെയുള്ള കോഴ്‌സിന് അക്രഡിറ്റേഷന്‍ ഏറ്റുവാങ്ങി.
ആറ് ഭൂഖണ്ഡങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന അയാട്ടാ ഇന്റര്‍ നാഷണലിന്റെ 311-ാമത് കോളേജാണിത്.
അയാട്ടാ നാഷ്ണല്‍ റപ്രസന്റേറ്റീവ് & സെനറ്റ് കോര്‍ഡിനേറ്റര്‍ ഡോ.ബിനുമോന്‍ പി.കെ. അയാട്ടാ കര്‍ണാടക സ്റ്റേറ്റ് -കോര്‍ഡിനേറ്റര്‍ റവ.ഷിജു കെ.എബ്രഹാം എന്നിവരും മുഖ്യ അതിഥികളായിരുന്നു.

ഡോ.സ്റ്റാലിന്‍ കെ.തോമസ് മുഖ്യ പ്രഭാഷണം നടത്തി. റവ. ജോസ് മാത്യു (ഐപിസി വൈസ് പ്രസിഡന്റ് കര്‍ണാടക സ്റ്റേറ്റ്), ഡോ. ഏബ്രഹാം മാത്യു (പ്രിന്‍സിപ്പാള്‍ ന്യൂലൈഫ് കോളേജ്) പാസ്റ്റര്‍ സ്റ്റാന്‍ലി ഡാനിയേല്‍ ( പ്രസിഡന്റ് ഐപിസി ജാര്‍ഖണ്ഡ് സ്റ്റേറ്റ്) എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
യഹോവ ബീറ്റ്‌സ് ഇന്‍ ക്രൈസ്റ്റ് സംഗീത ശുശ്രൂഷ നിര്‍വഹിച്ചു. ബ്രദര്‍ ജോയി പാപ്പച്ചന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും ക്ഷണിയ്ക്കപ്പെട്ട നിരവധി ദൈവദാസന്മാരും സമ്മേളനത്തില്‍ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading