പാസ്റ്റർ എം. ജെ. ഡൊമിനിക്കിന് അപ്ക്കോൺ യാത്രയയപ്പ് നൽകി

അബുദാബി: അബുദാബി പെന്തക്കോസ്ൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്ക്കോൺ) മുൻപ്രസിഡന്റും, ഐപിസി ഗില്ഗാൽ അബുദാബി സഭയുടെ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ എം ജെ ഡൊമിനിക്കിന് അബുദാബിയിൽ വെച്ച് അപ്ക്കോൺ യാത്രയയപ്പ് നൽകി. അപ്ക്കോൺ പ്രസിഡന്റ് പാസ്റ്റർ. എബി എം. വർഗീസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അപ്ക്കോൺ മുൻകാല പ്രസിഡന്റ്മാർ, അംഗത്വ സഭാ ശുശ്രൂഷകന്മാർ, എക്സിക്യൂട്ടീവ് മെമ്പേഴ്സ്, അംഗത്വസഭാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

News Middle Advt Banner

അപ്ക്കോൺ ഉപാധ്യക്ഷൻ പാസ്റ്റർ സജി വർഗീസ്, സെക്രട്ടറി ബ്രദർ ജോഷ്വാ ജോർജ് മാത്യു, ട്രഷറർ ബ്രദർ ജോജി വർഗീസ്, ജോയിൻറ് സെക്രട്ടറി ബ്രദർ എബ്രഹാം മാത്യു, ജോയിൻറ് ട്രഷറർ ബ്രദർ ജോബിൻ ബോൾ എന്നിവർ നേതൃത്വം കൊടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading