ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും

തിരുവല്ല: ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ അവാർഡുകൾക്ക് സാം ടി സാമുവേൽ അറ്റ്ലാന്റ, പാസ്റ്റർ കെ ജെ ജോബ് വയനാട് എന്നിവർ അർഹരായി. ഹാലേലൂയ്യാ ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ‘ദൈവമേ, രാജാവിനെ രക്ഷിക്കൂ’ എന്ന ലേഖനം സാം ടി സാമുവേലിനെയും, ഗുഡ്ന്യൂസ്‌ വാരികയിൽ പ്രസിദ്ധീകരിച്ച ‘ഒരു പിഞ്ചു പെൺകുഞ്ഞിനെ രക്ഷിച്ച മിഥുൻ ശ്രദ്ധേയനാകുന്നു’ എന്ന ന്യൂസ്‌ സ്റ്റോറി പാസ്റ്റർ കെ ജെ ജോബിനെയും അവാർഡിന് അർഹരാക്കി. ഡോ. പോൾ മണലിൽ, ഡോ. എം സ്റ്റീഫൻ, റോജിൻ പൈനുംമൂട് എന്നിവർ ജൂറി അംഗങ്ങളായി പ്രവർത്തിച്ചു. 2022 വർഷത്തിൽ പ്രസിദ്ധീകരിച്ച രചനകളാണ് അവാർഡിന് പരിഗണിച്ചത്.

ഗ്ലോബൽ പെന്തക്കോസ്ത് മീഡിയ ഒരുക്കുന്ന പ്രത്യേക സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന് അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ്, ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.