സ്വിണ്ടനിൽ സംഗീത സന്ധ്യ മെയ് നാലിന്
സ്വിണ്ടൻ (യു.കെ) : സിനായ് മിഷൻ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സിനായ് വോയ്സിന്റെ ഏഴാമത് മ്യൂസിക് നൈറ്റും,സുവിശേഷയോഗവും 2024 മെയ് നാലാം തിയതി ശനിയാഴ്ച്ച (5.30 – 8.30) ഇംഗ്ലണ്ടിലെ പട്ടണമായ സ്വിണ്ടനിൽ നടത്തപ്പെടുന്നു. കഴിഞ്ഞ ആറു വർഷങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി ഒത്തിരി പുതുമകളോടുകൂടെയാണ് ഈ വർഷത്തെ ഗാനസന്ധ്യ ഒരുക്കിയിരിക്കുന്നത്. സിനായ് വോയ്സിന്റെ സെറാഫിയൻസിന്റെ ഗ്രൂപ്പ് സോങ്ങും ഉണ്ടായിരിക്കുന്നതാണ്. യു.കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും ജാതി മത ഭേതമെന്യേ ആളുകൾ പങ്കെടുക്കും. ഗാനസന്ധ്യക്കു പാസ്റ്റർ സീജോ ജോയ്, സ്‌റ്റീഫൻ ഇമ്മാനുവൽ, ഡെൻസിൽ വിത്സൺ തുടങ്ങിയവർ നേതൃത്വം നൽകും. ദൈവം നൽകിയ ദർശന പ്രകാരം പത്തു വർഷങ്ങളായി പാസ്റ്റർ സീജോ ജോയ് ഈ ദേശത്തു ദൈവവേല ചെയ്തു വരുന്നു.

- Advertisement -

Comments are closed.