സൺഡേ സ്കൂൾ നാഷണൽ ക്യാമ്പിന് അനുഗ്രഹീത സമാപ്തി

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിച്ച നാഷണൽ ക്യാംപിന് അടൂർ മാർത്തോമ്മാ യൂത്ത് സെൻ്ററിൽ സമാപനം കുറിച്ചു. സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതിയുടെ അധ്യക്ഷതയിൽ ഏപ്രിൽ 10 ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനത്തിൽ ശാരോൻ ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ.തോമസ് മുഖ്യ സന്ദേശം നൽകി. സി.ഇ.എം പ്രസിഡൻ്റ് പാസ്റ്റർ സാംസൺ തോമസ്, ഇവാഞ്ചലിസം ബോർഡ് ട്രഷറർ ബ്രദർ ബിജു.സി.നൈനാൻ, റൈറ്റേഴ്സ് ഫോറം ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലങ്കോട് എന്നിവർ ആശംസകൾ അറിയിച്ചു. ക്യാംപ് കോർഡിനേറ്റർ പാസ്റ്റർ സനു ജോസഫ് നന്ദി പറഞ്ഞു. സൺഡേസ്കൂൾ അധ്യാപകരും 13 വയസിൽ താഴെയുള്ള കുഞ്ഞുങ്ങളുമായി 260 പേർ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading