9 മത് വലിയകണ്ടം കൺവൻഷൻ ഏപ്രിൽ 12 മുതൽ

കട്ടപ്പന: ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച്, കട്ടപ്പന സഭയുടെ ആഭിമുഖ്യത്തിൽ 2024 ഏപ്രിൽ 12, 13, 14 (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. സുവിശേഷ പ്രഭാഷകരായ, പാസ്റ്റർ പി. സി ചെറിയാൻ, പാസ്റ്റർ എബി ഏബ്രഹാം, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ ദൈവചനം ശുശ്രൂഷിക്കുന്നു. വിശുദ്ധ സഭായോഗത്തിൽ ന്യൂ ഇൻഡ്യാ ബൈബിൾ ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ എൻ. സി ജോസഫും പങ്കെടുക്കുന്നു. സംഗീത ശുശ്രുഷക്ക് കട്ടപ്പന ലിവിങ്ങ് വോയിസ് നേതൃത്വം നൽകുന്നു. ക്രൈസ്തവ സംഗീത ശുശ്രുഷയിൽ പ്രശസ്തരായ പാസ്റ്റർ രാജേഷ് വക്കം, പാസ്റ്റർ അജു അടൂർ, ഷെയ്സ് കട്ടപ്പന, സജിനി കട്ടപ്പന ഗാനങ്ങൾ ആലപിക്കുന്നു. പാസ്റ്റർ പ്രസാദ് റ്റി. ജോസഫ് ഈ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading