ഈ വർഷവും രാമചന്ദ്രൻ മാരമണ്ണിൽ എത്തി തന്റെ സമ്പാദ്യത്തിൽ നിന്നും സംഭാവനകൾ നൽകി
കോഴഞ്ചേരി: മുൻ വർഷങ്ങളിലെപ്പോലെ കണ്ണിന് കാഴ്ച ഇല്ലാത്ത കോന്നി വകയാർ സ്വദേശി രാമചന്ദ്രൻ തന്റെ സമ്പാദ്യത്തിന്റെ വിഹിതവുമായി ഈ വർഷവും മാരാമൺ കൺവൻഷൻ സന്ദർശിച്ചു. ഓരോ ഭദ്രാസന സ്റ്റാളുകളും ചോദിച്ചു അവിടെ സംഭാവന നൽകി.. വർഷങ്ങളായി രാമചന്ദ്രൻ ഭിക്ഷയെടുത്താണ് ജീവിക്കുന്നത്.
ജാതിമത ഭേതമെന്യെ ആയിരങ്ങൾ സന്ദർശിക്കുന്ന മാരാമൺ കൺവൻഷനിൽ രാമന്ദ്രനും വർഷങ്ങളായി സന്ദർശകനാണ്.
ഉള്ളവർ കൊടുക്കാൻ മടിക്കുന്ന ഈ കാലയളവിൽ ഇതുപോലെ ഉള്ള ആളുകൾ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് നമുക്ക് അഭിമാനിക്കാം.