ക്രിസ്തു സാന്നിദ്ധ്യം ജീവിതത്തിൽ തിരിച്ചറിയണം: ബ്രദർ വാലന്റൈൻ ഡേവിഡാർ

തിരുവല്ല : വിശ്വാസികൾ ക്രിസ്തു ദർശനങ്ങൾ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രാവർത്തികമാക്കി ജീവിക്കുമ്പോഴാണ് യഥാർത്ഥ ക്രിസ്ത്യാനി ആയിത്തീരുന്നതെന്നും ജീവിതത്തിൽ നമ്മുടെ ഇടയിൽ ഒരിക്കലും സംഭവിക്കില്ല എന്ന് നാം കരുതിയിരുന്ന സമാനതകളില്ലാത്ത ദുരന്തങ്ങൾ നേരിടേണ്ടി വരുമ്പോൾ നീതിസൂര്യനായ ദൈവത്തിങ്കലേക്ക് കൂടുതൽ അടുത്ത് ജീവിപ്പാനും, ദൈവത്തിൽ ആശ്രയിപ്പാനും തയ്യാറാകണമെന്നും വാലന്റൈൻ ഡേവിഡാർ പറഞ്ഞു. തിരുവല്ല മഞ്ഞാടിയിൽ നടക്കുന്ന സെന്റ് തോമസ്
ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 63-ാമത് ജനറൽ കൺവെൻഷനിലെ നാലാം ദിന യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. രാവിലെ വൈദികരുടെയും സുവിശേഷകരുടെയും സേവിനിമാരുടെയും സംയുക്ത യോഗം സമാപിച്ചു. പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് എബ്രഹാം സമാപന സന്ദേശം നൽകി. കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിപ്പാൻ ദൈവത്തിൽ കൂടുതലായി ആശ്രയിക്കണമെന്നും, ക്രിസ്തുവിന്റെ മനോഭാവത്തിൽ ശുശ്രൂഷകർ ആയിത്തീരണമെന്നും അദ്ദേഹം പറഞ്ഞു.

ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സഭയുടെ സജീവ സേവനത്തിൽ നിന്ന് വിരമിച്ച വൈദീകർക്കും, സേവിനിമാർക്കും അനുമോദനങ്ങൾ അറിയിച്ചു. ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, റവ. സജി ഏബ്രഹാം, റവ. മാത്യു ഫിലിപ്പ്, റവ. ജോർജ് ജോസഫ്, റവ. ഏ. ജെ ജോൺസൻ, റവ. സണ്ണി കീച്ചേരിൽ ജോൺ, സൂസൻ കുരുവിള, സേവിനി വി.കെ ലീല, വി.വി ചെറിയാൻ എന്നിവർ പ്രസംഗിച്ചു. വൈകിട്ടത്തെ പൊതുയോഗത്തിൽ ഡോ. പോൾസൺ പുലിക്കോട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. ബിഷപ്പ് ഡോ. എം.കെ കോശി അദ്ധ്യക്ഷത വഹിച്ചു. റവ. കെ. ജി മാത്യു, റവ. സിജോ അലക്സ് ഇട്ടി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സുവിശേഷ പ്രകാശിനി യോഗത്തിൽ പ്രൊഫ. ഡോ. മാത്യൂസ് എം. ജോർജും, ഗുജറാത്ത് മിഷൻ യോഗത്തിൽ റവ. ജെയ്സൺ പൗലോസും പ്രസംഗിച്ചു.

*കൺവെൻഷനിൽ നാളെ(വ്യാഴം)*

രാവിലെ 7.30:ബൈബിൾ ക്ലാസ്
ഡോ. പോൾ പുലിക്കോട്ടിൽ

9.30: മധ്യസ്ഥ പ്രാർത്ഥന

രാവിലെ10നും ഉച്ചകഴിഞ്ഞ് 2 നും : പൊതുയോഗം

വൈകിട്ട് 6.30 പൊതുയോഗം
വാലന്റൈൻ ഡേവിഡാർ
മിഷനറി സമ്മേളനം:
വിദ്യാഭ്യാസ ബോർഡ്: പ്രൊഫ. ഡോ. ജോസി വർഗീസ്
പ്രകാശപുരം ആശ്രമം,
ശാലോം ഭവൻ വെല്ലൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply