ദൈവം ലോകത്തിന് വെളിപ്പെടുത്തിയ കാര്യങ്ങൾ വിശ്വസിച്ച് ദൈവമക്കൾ മുന്നേറണം: പാസ്‌റ്റർ കെ.എ ജേക്കബ്സൺ
റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ സമാപിക്കും
തിരുവല്ല: ഊഹാപോഹങ്ങൾ വച്ചുള്ള വിശകലനം തെറ്റായ രീതിയാണെന്ന് പുനലൂർ സെന്റർ പാസ്റ്റർ കെ.എ ജേക്കബ്സൺ.
ദി പെന്തക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷന്റെ രണ്ടാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ ഊഹാപോഹങ്ങൾക്ക് അനുസൃതമായി കാര്യങ്ങളെ വിശകലനം ചെയ്യുകയോ തെറ്റായ നിഗമനങ്ങളിൽ എത്തുകയോ ചെയ്യരുതെന്നും പാസ്റ്റർ ജേക്കബ്സൺ പറഞ്ഞു.
പത്തനംതിട്ട അസിസ്റ്റന്റ് സെന്റർ പാസ്റ്റർ എ.ജി ജോണിന്റെ പ്രാർഥനയോടെ ആരംഭിച്ച കൺവൻഷനിൽ ഡപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി തോമസ് നേതൃത്വം നൽകി.
ഇന്ന് രാവിലെ 7ന് ബൈബിൾ ക്ലാസ്, 9.30ന് പൊതുയോഗം, ഉച്ചയ്ക്ക് 3ന് പ്രത്യേക യുവജന യോഗം, വൈകിട്ട് 5.45 ന് ഗാന ശുശ്രൂഷ, സുവിശേഷ പ്രസംഗം, രാത്രി 10ന് പ്രത്യേക പ്രാർഥന എന്നിവ ഉണ്ടായിരിക്കും. പകൽ യോഗങ്ങൾ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള റ്റിപിഎം ആരാധനാ ഹാളിൽ നടക്കും.
സമാപന ദിവസമായ നാളെ രാവിലെ 9 ന് തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.


- Advertisement -

Comments are closed.