ഐ പി സി വാളകം സെന്റർ പി വൈ പി എ – സൺഡേ സ്കൂൾ വാർഷികം

വാളകം: വാളകം സെന്റർ പി വൈ പി എ യുടെയും സൺ‌ഡേ സ്കൂളിന്റെയും വാർഷികം ജനുവരി 14 നു ഐ പി സി വാളകം ഹെബ്രോൻ സഭയിൽ വച്ച് വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെട്ടു. വാളകം സെന്റർ സൺ‌ഡേ സ്കൂൾ സൂപ്രണ്ട് പാസ്റ്റർ അനിൽ കുര്യാക്കോസ് അധ്യക്ഷത വഹിച്ച മീറ്റിംഗിൽ ഐ പി സി വാളകം സെന്റർ പ്രസിഡന്റ് പാസ്റ്റർ കെ വി പൗലോസ് ഉദ്ഘാടനം ചെയ്തു. പി വൈ പി എ സ്റ്റേറ്റ് പ്രസിഡന്റ് ഇവാ. ഷിബിൻ ജി സാമുവേൽ മുഖ്യ സന്ദേശം നൽകി.

പി വൈ പി എ, സൺ‌ഡേ സ്കൂൾ താലന്ത് പരിശോധനയിൽ വിജയികളായ വ്യക്തികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.കൂടാതെ
സൺ‌ഡേ സ്കൂളിന്റെ മുൻകാല പ്രവർത്തകരെ ആദരിക്കുകയും ചെയ്തു. സെന്ററിലെ സൺ‌ഡേ സ്കൂൾ – പി വൈ പി എ അംഗങ്ങളുടെ വിവിധ ഇനം പ്രോഗ്രാമുകൾ അവതരിപ്പിച്ചു. പ്രസ്തുത മീറ്റിംഗിൽ സെന്റർ പി വൈ പി എ വൈസ് പ്രസിഡന്റ് ബ്രദർ സാൽജോ വി സ്വാഗതവും, സെന്റർ പി വൈ പി എ പ്രസിഡന്റ് ബ്രദർ ഏബൽ പോൾ കുര്യാക്കോസ് നന്ദി അറിയിക്കുകയും ചെയ്തു. സെന്ററിന് വേണ്ടി സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ രാജൻ വി മാത്യു ആശംസ അറിയിച്ചു.
300 ഓളം വിശ്വാസികൾ ഈ മീറ്റിംഗിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading