ഖത്തർ റീജിയൻ പി. വൈ. പി. എ ക്ക് നവനേതൃത്വം

ഖത്തർ: ഐ. പി. സി ഖത്തർ റീജിയൻ പി. വൈ. പി. എ ക്ക് 2024-2026 പ്രവർത്തനവർഷത്തേക്കുള്ള പുതിയ ഭരണസമിതി നിലവിൽ വന്നു. 2024 ജനുവരി 6ന് ഐ. പി. സി ഖത്തർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ എൻ ഓ ഇടിക്കുളയുടെ സാനിദ്ധ്യത്തിൽ കൂടിയ ജനറൽബോഡി യോഗത്തിൽ പുതിയ ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റർ ബിജു മാത്യു, വൈസ് പ്രസിഡന്റുമാരായി ബ്രദർ റെജി . കെ .ബഥേൽ , ബ്രദർ ബിനു പാപ്പൻ, സെക്രട്ടറി ബ്രദർ ഷെറിൻ ബോസ് , ജോയിന്റ് സെക്രട്ടറിമാരായി ബ്രദർ ജെയിംസ് ഫിന്നി , ബ്രദർ വിൽ‌സൺ ലോറൻസ് , ട്രഷറർ ബ്രദർ ബൈജു എബ്രഹാം, ജോയിന്റ് ട്രഷറർ സിസ്റ്റർ നിസ്സി സാജൻ, താലന്തു കൺവീനർ പ്രയ്‌സ് കെ ജെയിംസ് , പബ്ലിസിറ്റി കൺവീനർ ബ്രദർ ജെറിൻ ജേക്കബ് , മിഷൻ കൺവീനർ ബ്രദർ ബിജോയ് കെ ജോയ് കൂടാതെ കമ്മിറ്റി അംഗങ്ങളായി സിസ്റ്റർ ജിഷ ഐപ്പ് , ബ്രദർ ഷിബു മാത്യു, ബ്രദർ ജോൺസൻ, ബ്രദർ റോണി ജോസ്, ബ്രദർ ഷിനു വർഗ്ഗീസ്, ബ്രദർ മനു ചെറിയാൻ രാജൻ, ബ്രദർ നിതിൻ മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.

പാസ്റ്റർ ബിജു മാത്യു അദ്ധ്യക്ഷത വഹിച്ച പ്രസ്തുത യോഗത്തിൽ റീജിയൻ പി. വൈ. പി. എ യുടെ ആദ്യത്തെ സെക്രട്ടറി ബ്രദർ മാത്യു പി മത്തായി, ദോഹ ഐ. പി. സി ശുശ്രുഷകൻ പാസ്റ്റർ പി. കെ ജോൺസൻ എന്നിവർ ചുമതലയേറ്റ പുതിയ ഭരണസമിതിക്ക് ആശംസകളും നേർന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading