76 മത് പിവൈപിഎ ജനറൽ ക്യാമ്പിന് അനുഗ്രഹീത സമാപനം

വയനാട്: പി.വൈ.പി.എ കേരള സ്റ്റേറ്റ് 76-ാമത് ജനറൽ ക്യാമ്പ് ഡിസം. 25 മുതൽ 28 വരെ വയനാട് മാനന്തവാടി ന്യൂമാൻസ് കോളേജ് ക്യാമ്പസിൽ നടന്നു. ആദ്യമായാണ് വയനാട് ജനറൽ ക്യാമ്പിന് സാക്ഷ്യം വഹിച്ചത്. 25നു വൈകിട്ട് 5.30നു സംസ്ഥാന പിവൈപിഎ പ്രസിഡന്റ് സുവി. ഷിബിൻ ജി. സാമൂവേലിന്റെ അധ്യക്ഷതയിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഉത്‌ഘാടനം നിർവഹിച്ചു.

ഡോ. സന്തോഷ് ജോൺ, ഡോ. സജു തോമസ്, ഡോ. എബി പി. മാത്യു, പാസ്റ്റർ റോയ് മാത്യു എന്നിവർ ക്യാമ്പ് ക്ലാസുകൾ നയിച്ചു. റിവൈവ് വയനാട് എന്ന പേരിൽ നടന്ന രാത്രി മീറ്റിംഗുകളിൽ പാസ്റ്റർമാരായ പ്രിൻസ് തോമസ്, ഫിലിപ്പ് പി തോമസ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, അനീഷ് ഏലപ്പാറ, ഫെയ്ത് ബ്ലെസ്സൺ എന്നിവർ പ്രസംഗിച്ചു. ഡോ. വർക്കി എബ്രഹാം കാച്ചാണത്ത്, ജെയിംസ് ജോർജ് വേങ്ങൂർ, പി.എം. ഫിലിപ്പ്, രഞ്ജിത്ത് പി. ദാസ്, എബ്രഹാം വടക്കടത്ത്, പാസ്റ്റർ സാം പനച്ചയിൽ, ശ്രീ. കെ. കെ.കേളു(എംഎൽഎ )എന്നിവർ ആശംസകൾ അറിയിച്ചു.

ലോക പ്രശസ്ത വർഷിപ് ലീഡർ ഷെൽഡൺ ബംഗേര, ഇമ്മാനുവേൽ കെ.ബി, ലോഡ്‌സൺ ആന്റണി, സുജിത് എം. സുനിൽ, ബിബിൻ ഭക്തവത്സലൻ, ഡാനിയേൽ തോമസ്, ജിബിൻ പൂവക്കാല, ബിജോയ് തമ്പി, ജെയ്സൺ തോമസ് എന്നിവർ സംഗീത ശുശ്രൂഷ നയിച്ചു. പാസ്റ്റർ ഇ. പി മാത്യു & ടീം ക്യാമ്പിന്റെ തീം സോങ്ങിന് നേതൃത്വം നൽകി. വ്യത്യസ്തയാർന്ന വിവിധ സെക്ഷനുകൾ ഉൾപെടുന്ന ചതുർദിന ക്യാമ്പിൽ യുവജനങ്ങൾക്കായി ഒരുക്കുന്ന പ്രത്യേക സെക്ഷനുകൾക്ക് പുറമെ തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന കിഡ്‍സ് സെക്ഷനുകളും ഉണ്ടായിരുന്നു. ജെ- ടീം ഡൈനാമിക് ഗ്രൂപ്പ് ആക്ടിവിറ്റീസിന് നേതൃത്വം നൽകി. 560 പേർ ക്യാമ്പിൽ രെജിസ്റ്റർ ചെയ്ത് പങ്കെടുത്തു.

പ്രസിഡണ്ട് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ നേതൃത്വം നൽകി.

പാസ്റ്റർമാരായ കെ.സി. ഉമ്മൻ, തോമസ് ചാക്കോ, ബാബു എബ്രഹാം, ജെയിംസ് അലക്സാണ്ടർ, സന്തോഷ് മാത്യു, എം.ജെ. ഡൊമിനിക്, എം.എം. മാത്യു, സാംകുട്ടി കെ.എം, ജെയിംസ് വർഗീസ്, ജോയ് ഗീവർഗീസ് എന്നിവർ ക്യാമ്പ് രക്ഷാധികാരിയകളായി പ്രവർത്തിച്ചു.

ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. പാസ്റ്റർമാരായ തോമസ് തോമസ്, അലക്സ് പാപ്പച്ചൻ (ജനറൽ കൺവീനർമാർ), പാസ്റ്റർമാരായ ടി.വി. ജോയ്, ഷാജി മാങ്കൂട്ടം (ജനറൽ ജോ. കൺവീനർമാർ), സജി മത്തായി കാതേട്ട് (ജനറൽ കോഓർഡിനേറ്റർ) എന്നിവർ പ്രവർത്തിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply