ഐ.പി.സി പുതുശ്ശേരി ഹെബ്രോൻ സഭ പണിത് നൽകുന്ന ഭവനത്തിന്റെ പ്രതിഷ്ഠശുശ്രൂഷ ജനുവരി 1 ന്

പുതുശ്ശേരി: ഐ. പി. സി. പുതുശ്ശേരി ഹെബ്രോൻ സഭയുടെ റൂബി ജൂബിലി (1983 – 2023) ആചരണത്തിന്റെ ഭാഗമായി ‘ആർദ്രം’ ഭവന പദ്ധതിയിൽ, കല്ലൂപ്പാറ പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന തുള്ളൻവയലിൽ ബ്രദർ സാബുവിനും കുടുംബത്തിനുമായി നിർമ്മിച്ച് നൽകുന്ന വീടിന്റെ പ്രതീഷ്‌ഠ ശുശ്രൂഷ 2024 ജനുവരി 1 തിങ്കൾ പകൽ 3 ന് നടത്തപ്പെടുന്നു.

ഐ. പി. സി മല്ലപ്പള്ളി ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ കെ. വി. ചാക്കോ ഭവന പ്രതിഷ്ഠ ശുശ്രൂഷ നിർവ്വഹിക്കും. സഭാശുശ്രൂഷകൻ പാസ്റ്റർ ഫെയ്ത് ബ്ലെസ്സൻ അധ്യക്ഷത വഹിക്കും.

കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൂസൻ തോംസൺ, വൈസ് പ്രസിഡന്റ് ശ്രീ എം ജെ ചെറിയാൻ പഞ്ചായത്ത് അംഗങ്ങളായ ശ്രീ റെജി ചാക്കോ, ശ്രീമതി മോളിക്കുട്ടി ഷാജി തുടങ്ങിയവർ പങ്കെടുക്കും. ഏകദേശം ഏഴ് ലക്ഷം രൂപയിലധികം ചെലവഴിച്ചാണ് മനോഹരമായി ഭവനം നിർമ്മിച്ചിരിക്കുന്നത്. സഹോദരന്മാരായ വറുഗീസ് മാത്യു (വൈസ് പ്രസിഡന്റ് ), എം. എ. ഫിലിപ്പ് (സെക്രട്ടറി ), എൻ. ഇ. മാത്യു (ട്രഷറാർ), കമ്മറ്റി അംഗങ്ങളായ സാം എൻ. ഏബ്രഹാം, ആൽബർട്ട് തോമസ്, സുബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകും

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply