ഐപിസി മണ്ണാർക്കാട് ഏരിയാ മിനിസ്റ്ററായി പാസ്റ്റർ കെ ടി തോമസ് നിയമിതനായി
മണ്ണാർക്കാട്: ഐപിസി മണ്ണാർക്കാട് ഏരിയാ മിനിസ്റ്ററായി പാസ്റ്റർ കെ ടി തോമസ് നിയമിതനായി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെസി തോമസ്, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നിവർ നിയമന ശുശ്രൂഷ നിർവഹിച്ചു. അട്ടപ്പാടി സെൻറർ മിനിസ്റ്റർ പാസ്റ്റർ എം ജെ മത്തായി അധ്യക്ഷനായിരുന്നു. കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ റെജി ഗോവിന്ദാപുരം ബ്രദർ എബ്രഹാം വടക്കേത്ത് ബ്രദർ വിൻസെന്റ് പാലക്കാട് ജില്ലയിലെ വിവിധ സെന്റർ ശുശ്രൂഷകന്മാർ എന്നിവർ പങ്കെടുത്തു