റ്റി.പി.എം പാലക്കാട് സുവിശേഷ പ്രസംഗം നാളെയും മറ്റന്നാളും

പാലക്കാട്: ദി പെന്തെക്കോസ്ത് മിഷൻ പാലക്കാട് സഭയുടെ സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 24, 25 തീയതികളിൽ (നാളെയും മറ്റന്നാളും) ഒലവക്കോട് പുതിയ പാലത്തിനു സമീപമുള്ള ഗായത്രി ഓഡിറ്റോറിയത്തിന്റെ ഗ്രൗണ്ടിൽ വൈകിട്ട് 5.45 ന് നടക്കും. തിങ്കളാഴ്ച പകൽ യുവജന മീറ്റിങ്ങും ഉണ്ടായിരിക്കും.

കൺവൻഷന് മുന്നോടിയായുള്ള ട്രാക്ട് മിനിസ്ട്രിയും നോട്ടീസ് വിതരണവും വെള്ളിയാഴ്ച പാലക്കാടിന്റെ സമീപ പ്രദേശങ്ങളിൽ നടന്നു. വള്ളിക്കോട്‌, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ജംഗ്ഷൻ, ഒലവക്കോട്, കല്ലേക്കുളങ്ങര തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ യോഗവും നടന്നു.
സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കുന്നതാണ്. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും നടത്തപ്പെടും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading