റ്റി.പി.എം മറയൂർ കണ്‍വൻഷൻ ഇന്ന് മുതൽ

മറയൂർ: ദി പെന്തെക്കൊസ്ത് മിഷൻ മൂന്നാർ സെന്റർ മറയൂർ സഭയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ ഇന്ന് ഡിസംബർ 21 മുതൽ 24 ഞായർ വരെ മറയൂർ റ്റി പി എം ആരാധനാലയത്തിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗം എന്നിവയും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന മീറ്റിങ്ങും നടക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.45 ന് സംയുക്ത സഭായോഗവും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply